
കൊല്ലം: ജില്ലാ ആശുപത്രിൽ നിർമാണം പൂർത്തികരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കും.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫിഷറീസ് വകുപ്പ് മുൻകൈയടുത്ത് നാല് കോടി രൂപ അനുവദിച്ചിരുന്നു. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയുടെ പകുതിയും മൂന്നും നാലും നിലകളുടെയും സിവിൽ വർക്കുകൾ ഇതുപയോഗിച്ചാണ് പൂർത്തിയാക്കിയത്. മിച്ചം വന്ന തുക ഉപയോഗിച്ചാണ് 30 ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കിയത്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല.