covid

കൊല്ലം: ജില്ലയിൽ 741 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും ഒരാൾ അന്യസംസ്ഥാനത്ത് നിന്നും വന്നതാണ്. ഒരു ആരോഗ്യപ്രവർത്തക ഉൾപ്പെടെ 736 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. അഞ്ചൽ സ്വദേശി സോമശേഖരൻപിള്ളയുടെ (68) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്നലെ 510 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 6,603 ആയി.