kmml
ചവറ കെ.എം.എം.എൽ ഫാക്ടറിയുടെ നവീകരണ പദ്ധതികളുടെ ഭാഗമായി 14 ടൺ പാക്കേജ് ബോയ്ലറിന്റെ ഉദ്ഘാടനം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡയറക്ടർ പി. പ്രമോദ് നിർവഹിക്കുന്നു

കൊല്ലം: ചവറ കെ.എം.എം.എൽ ഫാക്ടറിയുടെ നവീകരണ പദ്ധതികളുടെ ഭാഗമായി 14 ടൺ പാക്കേജ് ബോയ്ലറിന്റെ ഉദ്ഘാടനം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡയറക്ടർ പി. പ്രമോദ് നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ എസ്. മണി, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഇൻസ്പെക്ടർ പി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. കമ്പനിയുടെ യൂട്ടിലിറ്റി സെക്ഷനിൽ 1984ൽ സ്ഥാപിതമായ പാക്കേജ് ബോയ്ലർ മാറ്റിയാണ് ഉയർന്ന കപ്പാസിറ്റിയും ഊർജക്ഷമത കൂടിയതുമായ പാക്കേജ് ബോയ്ലർ സ്ഥാപിച്ചത്. ചടങ്ങിൽ കമ്പനി എം.ഡി. ജെ. ചന്ദ്രബോസ്, ജനറൽ മാനേജർ വി. അജയകൃഷ്ണൻ, യൂണിറ്റ് ഹെഡ് ജി. സുരേഷ് ബാബു, എച്ച്.ഒ.ഡിമാരായ പി.കെ. മണിക്കുട്ടൻ, എം.യു. വിജയകുമാർ,ടി.സി. രമേശൻ, ജെ.എം. സഹിൽ, കെ. കാർത്തിക്, റോബി ഇടിക്കുള, ട്രേഡ് യൂണിയൻ നേതാക്കളായ എ.എ. നവാസ്, ആർ. ജയകുമാർ, ജെ. മനോജ് മോൻ എന്നിവർ പങ്കെടുത്തു.