aana
തെന്മല വാലി എസ്റ്റേറ്റിലെ ഫ്ലോറൻസ് റബർ തോട്ടത്തിൽ ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാന.

പുനലൂർ: തെന്മല വാലി എസ്റ്റേറ്റിൽ പട്ടാപ്പകൽ ഇറങ്ങിയ കാട്ടാനയെ കണ്ട് ടാപ്പിംഗ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30നാണ് സംഭവം. ഫ്ലാറസ് എസ്റ്റേറ്റിലെ ഇരുളൻകാട്, വെഞ്ചർ, തകരപ്പുര തുടങ്ങിയ തോട്ടം മേഖലകളിലാണ് കാട്ടാനയിറങ്ങിയത്. പുലർച്ചെ മഞ്ഞ് വീഴ്ചയുള്ളതിനാൽ കാട്ടാന അടുത്തെത്തിയാലേ ടാപ്പിംഗ് തൊഴിലാളികൾക്ക് കാണാൻ കഴിയൂ. ശനിയാഴ്ച പുലർച്ചെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന ഫ്ലാറൻസ് വഴി സമീപത്തെ തേക്ക് പ്ലാന്റേഷനിൽ കയറുകയായിരുന്നു.