
Who is the silent member in Parliament? ഇതൊരു ഐ.എ.എസ് ചോദ്യമാണ്. 'ഞാൻ' അഥവാ 'ഐ' എന്ന് ഉത്തരം പറഞ്ഞാൽ ഇന്റർവ്യൂ നടത്തുന്നവരുടെ മുഖത്ത് പുഞ്ചിരി വിടരും. കാരണം, Parliament എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അതിലെ 'ഐ' എന്ന അക്ഷരം നിശ്ശബ്ദമാണ്. അങ്ങനെ തന്നെയാണ് business, medicine എന്നീ വാക്കുകളും : ബിസ്‌നെസ്, മെഡ്‌സിൻ എന്നാണ് ഉച്ചരിക്കേണ്ടത്. എന്നാൽ busyness(എപ്പോഴും ബിസി ആയിരിക്കുക) എന്ന വാക്ക് 'ബിസിനെസ്' എന്നു തന്നെ ഉച്ചരിക്കണം. നമ്മൾ മലയാളികൾ പക്ഷെ ഇതൊന്നും ശ്രദ്ധിക്കാറില്ല.
'യൂട്ടോുപ്പിയ' എന്ന വാക്ക് മലയാളി ഉട്ടോപ്പ്യ എന്നാക്കി. കമലിന്റെ പൊളിറ്റിക്കൽ സാറ്റയർ ആയ സിനിമയുടെ പേര് യൂട്ടോുപ്പിയ എന്നാണ് വേണ്ടിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ 'ou' എന്നത് ഇംഗ്ലിഷിൽ No എന്നും, topos എന്നത് place എന്നും കൂട്ടിച്ചേർത്തുണ്ടായ വാക്കാണ് Utopia - യൂട്ടോുപ്പിയ. അഭിഭാഷകനും പാർലമെന്റ് അംഗവുമായിരുന്ന സർ തോമസ് മോർ ഫ്‌ളാൻഡേഴ്‌സിൽ ബ്രിട്ടീഷ് സ്ഥാനപതി ആയിരുന്ന കാലത്ത് ലാറ്റിൻ ഭാഷയിൽ കുറിച്ചിട്ട കൃതിയാണ് UTOPIA അഥവാ Nowhere Land എന്ന ആക്ഷേപ ഹാസ്യം. കമ്മ്യൂണിസം നിലവിലുള്ള ഒരു കാൽപനിക ക്ഷേമ രാഷ്ട്രമായ ദ്വീപാണ് ഇതിവൃത്തം.
'മോണ ലിസ' എന്ന ലെയണാർദൊ ദ് വിൻചിയുടെ വിഖ്യാതമായ ചിത്രം ''മൊണാലിസ'' എന്ന് തെറ്റായി എഴുതുകയും ഉച്ചരിക്കുകയും ചെയ്യപ്പെടുന്നു. ഈജിപ്റ്റിൽ പ്രത്യുത്പ്പാദന ശേഷിയുടെ പ്രതീകമായിരുന്ന ദേവനായിരുന്നു ആടിന്റെ കൊമ്പുകളുള്ള Amon - ആമോൺ. ഈ വാക്കിന്റെ anagram, അതായത് അക്ഷരങ്ങൾ സ്ഥാനം മാറ്റി രൂപപ്പെടുത്തുന്ന വാക്കാണ് Mona - മോണ.
പ്രത്യുത്പാദന ശേഷിയുടെ പെൺപ്രതീകമായിരുന്നു Isis എന്ന ദേവത. ഈ പേര് പിന്നീട് Lisa എന്നായി. അങ്ങനെയാണ് Mona Lisa എന്ന് ആ വിഖ്യാത ചിത്രത്തിന് പേര് വന്നത്. നഷ്ടപ്പെട്ടു പോയ പവിത്രമായ സ്ത്രീത്വത്തിന് ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചുകൊണ്ടുതന്നെയാണ് ആ കലാകാരൻ അങ്ങനെ ചെയ്തതെന്ന് Dan Brown കോളിളക്കം സൃഷ്ടിച്ച തന്റെ Da Vinci Code എന്ന നോവലിൽ ന്യായീകരിച്ചിട്ടുണ്ട്.
ദയവായി ഇനി മൊണാ ലിസ എന്ന് പറയല്ലേ. വാക്കുകളുടെ etymology- പദോദ്പത്തി പഠിച്ചാൽ ഇതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ.
Pandemonium, Pandora's Boc എന്നീ വാക്കുകളും തെറ്റായിട്ടാണ് നമ്മൾ ഉച്ചരിക്കുന്നത്. ജോൺ മിൽറ്റൺന്റെ വിഖ്യാത കൃതിയായ Pardise Lost ൽ പരാമർശിക്കുന്ന Pandemonium (pan =all, daimon =spirit) , the great hall of evil spirits ,പേ്ൻഡിമോണിയം എന്നാണ് ഉച്ചരിക്കേണ്ടത്.
ഗ്രീക്ക് പൗരാണിക ശാസ്ത്രത്തിലെ ആദ്യ വനിതയാണ് Pandora- പേ്ൻഡോറ; doron എന്ന വാക്കിന്റെ അർത്ഥം gift എന്നാണ്. Pandora എന്നാകുമ്പോൾ all gifts- എല്ലാ ഗുണങ്ങളും എന്നാകും. സ്വർഗത്തിൽ നിന്ന് തീ മോഷ്ടിച്ച പ്രൊമീത്തിയൂസിനെ ഒരു പാഠം പഠിപ്പിക്കാൻ ഈശ്വരൻ പേ്ൻഡോറയെ ഒരു പെട്ടിനിറയെ ഗുണങ്ങളുമായി ഭൂമിയിലേക്കയച്ചു. അവിടെ എത്തിയപ്പോൾ ആ പെട്ടിയിൽ നിന്ന് സർവദോഷങ്ങളും പുറത്തുചാടി എന്നാണ് പുരാണം പറയുന്നത്: അങ്ങനെയാണ് Pandora's Box എന്ന പ്രയോഗം ഉടലെടുത്തത്!!
'Food' ഫൂഡ് എന്ന് നീട്ടിപറയണം. ''ഗുഡ് ഫൂഡ്, ഗുഡ് ലൈഫ്'' എന്ന പരസ്യം റ്റി.വി.യിലൂടെ കേൾക്കുമ്പോൾ അത് മനസ്സിലാകും. പക്ഷെ, മലയാളി ഫുഡ് എന്നേ പറയൂ.
ഒരു ടി. വി. ചാനലിൽ 'Today at 9.30 p.m. XXXX എന്ന സീരിയൽ കാണുക' എന്ന് എഴുതി കാണിക്കുന്നു. രാത്രി 7.30ന് മറ്റൊരു സീരിയലിന്റെ ഇടയിലാണ് ഈ പരസ്യം എന്ന് കൂടി മനസ്സിലാക്കുക. This morning, this afternoon, this evening, tonight എന്നീ പ്രയോഗങ്ങൾ അറിയാത്തവരല്ലേ ഇതൊക്കെ ചെയ്യുന്നത്? Tonight@ 9.30 എന്ന് മാത്രമേ പറയേണ്ടതുള്ളൂ.