 
ചാലക്കുടി: പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണിയിൽ പട്ടിക ജാതി കോളനിയിൽ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. നേരത്തെയുണ്ടായിരുന്ന കുടിവെള്ള സംവിധാനം കാലപ്പഴക്കത്താൽ നിലച്ചിട്ട് വർഷങ്ങളായി. നമ്പ്യാർപ്പടി പാലത്തിന് സമീപം നിർമ്മിച്ച കുളത്തിൽ നിന്നും ഒന്നര കിലോ മീറ്റർ ദൂരം പൈപ്പിട്ടാണ് കോളനിയിലേയക്ക് വെള്ളം എത്തിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി.ജോസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, പഞ്ചായത്തംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് യു.ജി. വേലായുധൻ എന്നിവർ സംസാരിച്ചു.