 
തൃശൂർ: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ലാ ഉപാദ്ധ്യക്ഷനും പെരിഞ്ഞനം ജാമിഅ മഹ്മൂദിയ്യ ജനറൽ സെക്രട്ടറിയും പൊന്മാനക്കുടം ദാറുസ്സലാമിൽ കുർമത്ത് റഹ്മത്തുല്ല മുസ്‌ലിയാരുടെ മകനുമായ കെ.ആർ. നസ്‌റുദ്ദീൻ ദാരിമി (63) നിര്യാതനായി. കബറടക്കം നടത്തി.
എറണാകുളം സൗത്ത്, നെടുംപറമ്പ്, എറിയാട് കടപ്പൂർ എന്നിവിടങ്ങളിലും സേവനം ചെയ്തിരുന്നു. 1973ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടന്ന എസ്.എസ്.എഫിന്റെ പ്രഥമ കൺവെൻഷനിൽ ജില്ലാ പ്രതിനിധിയായിരുന്നു. എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്, സുന്നി ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി, എസ്.വൈ.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ: സുലൈഖ, മാതാവ്: ഖയ്യ എന്ന ഖദീജ. മക്കൾ: മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഹസീൻ നൂറാനി, മുഹമ്മദ് അനസ്. മരുമക്കൾ: സയന, നഫീസത്തുൽ മിസ്‌രിയ്യ. മഹ്മൂദിയ്യ മെയിൻ കാമ്പസിലെ മസ്ജിദു സഹാബയുടെ ചാരത്താണ് കബറടക്കിയത്.