 
തൃശൂർ: ജില്ലയിൽ 613 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 290 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5857 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 14254 ആണ്. 8279 പേർ രോഗമുക്തരായി. സമ്പർക്കം വഴി 608 പേർക്കാണ് രോഗം ബാധിച്ചത്.
10 കേസുകളുടെ ഉറവിടം അറിയില്ല. രോഗികളിൽ 60 വയസ്സിന് മുകളിൽ 36 പുരുഷൻമാരും 33 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്.