തൃപ്രയാർ: അഞ്ച് പഞ്ചായത്തുകളിലായി 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തളിക്കുളത്ത് 19 പേർക്കും, വാടാനപ്പിള്ളിയിൽ 17 പേർക്കും എങ്ങണ്ടിയൂരിൽ 6 പേർക്കും നാട്ടികയിൽ 2 പേർക്കും, വലപ്പാട് 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.