സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച ലസ്‌വിനെ ഗീത ഗോപി എം.എൽ.എ ആദരിക്കുന്നു.
അന്തിക്കാട്: സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച മികച്ച ബാലതാരം ലസ്‌വിന്ന് സി.പി.ഐയുടെ ആദരം. സി.പി.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ ചേർന്നാണ് ആദരിച്ചത്. ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. താന്ന്യം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. ഷിനോയ് അദ്ധ്യക്ഷനായി. കെ.സി. ബൈജു , സീന അനിൽകുമാർ, ടി.വി. ദീപു, ഗിൽഡ പ്രേമൻ, എം.ജെ. സജൽകുമാർ എന്നിവർ സംസാരിച്ചു.