ചാലക്കുടി: നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കർമ്മയോഗി ആയിരുന്നു പനമ്പിള്ളിയെന്ന് ബെന്നി ബെഹന്നാൽ എം.പി. പനമ്പിള്ളി ഗോവിന്ദ മേനോന്റെ 115-ാം ജന്മദിനത്തോട് അനുബന്ധിച്ച് പനമ്പിള്ളി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പനമ്പിള്ളി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പേരും പെരുമയും എക്കാലത്തും നിലനിൽക്കുമെന്നും ബെന്നി ബെഹന്നാൻ തുടർന്നു പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ പി.സി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് യു.വി. തോമസ്, കോൺഗ്രസ് പരിയാരം ബ്ലോക്ക് പ്രസിഡന്റ് ബിജു കാവുങ്ങൽ, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, അഡ്വ.ബിജു ചിറയത്ത്, കെ.വി. പോൾ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിൽ പരിയാരം എന്നിവർ പ്രസംഗിച്ചു.