 
കൊടകര: ഗ്രാമപഞ്ചായത്തും കെ.എസ്.എഫ്.ഇയും ചേർന്ന് ഓൺലൈൻ പഠനത്തിനായി പഞ്ചായത്തിലെ 21 അംഗൻവാടികൾക്ക് ടി.വി നൽകി. കൊടകര പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുധ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, ഇ.എൽ. പാപ്പച്ചൻ, കെ.എസ്.എഫ്.ഇ മാനേജർമാരായ, സജീവ്, അജി കരീം, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവർ സംസാരിച്ചു.
2,90,000 രൂപ ചെലവ് വന്ന പദ്ധതിക്ക് 2,10,000 രൂപ രൂപ കെ.എസ്.എഫ്.ഇയും 80,000 രൂപ കൊടകര പഞ്ചായത്തും നൽകി.