rashikal
കാനയില്‍ വീണ് കിടന്ന പശുവിനെ രക്ഷിക്കാനുള്ള നാട്ടുകാരുടെശ്രമം

കൊടകര: കാല് തെന്നി റോഡ് വക്കിലെ കാനയിൽ വീണ് എഴുന്നേൽക്കാൻ പറ്റാതെ കിടന്ന പശുവിനെ രക്ഷപ്പെടുത്തി. വാസുപുരത്ത് ഞാറ്റുവെട്ടി വാസുവിന്റെ പശുവാണ് നാലടിയോളം താഴ്ചയുള്ള കോൺക്രീറ്റ് കാനയിൽ വീണത്. പശുവിന്റെ ഒരു കാലും ഒരു കൈയ്യും തലയും മാത്രമായിരുന്നു പുറത്ത്. കാനക്കുളളിൽ കുടുങ്ങിയ പശുവിന് ശ്വാസം എടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വലിച്ചുയർത്താനുള്ള ശ്രമം പരാജയപെട്ടതോടെ കാനക്ക് ഇരുവശത്തുമുള്ള കോൺക്രീറ്റ് കമ്പിപാര കൊണ്ട് പൊട്ടിച്ച് മാറ്റിയാണ് പശുവിനെ രക്ഷിച്ചത്. മുപ്ലിയം ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരനായ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.