shaw

ചാലക്കുടി: പ്രമുഖ വ്യവസായിയും ഫാത്തിമ വുഡ് ഇൻഡസ്ട്രീസ് സ്ഥാപകനുമായ പാളയംകോട് അബ്ദുൽ ഗഫൂർ ഷാ (എ.ജി. ഷാ- 86) നിര്യാതനായി. കബറടക്കം സേലം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.
ചാലക്കുടി മുൻ പഞ്ചായത്ത് പ്രസിഡന്റ്, ടൗൺ ജുമാമസ്ജിദ് പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, റോട്ടറി ക്ലബ് പ്രസിഡന്റ്, ചെറുകിട വ്യവസായ അസോസിയേഷൻ വൈസ് പ്രസിഡന്റ്, എം.ഇ.സ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ലൈല ഷാ. മക്കൾ: റാഫി, റെമീന, റസൽ, റാഷിക്. മരുമക്കൾ: ഇദ്രീസ്, നസ്രിൻ, റായ്ഹാന, തസ്‌നിം.