tripti-desai-will-be-stop

തൃശൂർ: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അഴിമതിക്കെതിരായ സമരങ്ങളിൽ നിന്ന് രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന നിൽപ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും ലൈഫ്‌മിഷൻ കേസ് സി.ബി.ഐ അന്വേഷിക്കുന്നതുമാണ് ജനങ്ങളെ തടവിലാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. വേണ്ടിവന്നാൽ ബി.ജെ.പി തെരുവിലിറങ്ങും. സമ്പൂർണമായ അടച്ചിടൽ ഇല്ലായെന്ന് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ്. സി.പി.എമ്മിലെ മൂന്ന് എം.എൽ.എമാർക്ക് അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവർ സംസാരിച്ചു.