hi-tech-school

തൃശൂർ: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം കൺമുന്നിലെ യാഥാർത്ഥ്യമാണെന്നും അത് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 90 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിൽ മുമ്പ് ചർച്ച ചെയ്തിരുന്നത് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അഞ്ച് ലക്ഷം വിദ്യാർത്ഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. ഇതാണ് മാറ്റം. നമ്മുടെ നാട് പൊതുവിദ്യാഭ്യാസത്തെ എങ്ങനെ കാണുന്നുവെന്നതിന്റെ നിദർശനമാണിത്. വിദ്യാലയം നാടിന്റെ പൊതുസ്വത്താണ്. അത് മെച്ചപ്പെടുത്തുന്നത് മറ്റേതൊരു പ്രവൃത്തിയേക്കാളും മഹത്തരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഓൺലൈൻ വിദ്യാഭ്യാസം കൃത്യമായി നാടിന്റെ സഹകരണത്തോടെ നടപ്പാക്കാൻ കഴിഞ്ഞു. സ്‌കൂളുകളിൽ കാലാനുസൃതമായ മാറ്റം വന്നുകൊണ്ടേയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി കിഫ്ബി ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച നാല് കെട്ടിടങ്ങൾ, മൂന്ന് കോടി ചെലവിൽ നിർമ്മിച്ച 20 കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടിൽ നിന്ന് നിർമ്മിച്ച 62 കെട്ടിടങ്ങൾ, നബാർഡ് സഹായത്തോടെ നിർമ്മിച്ച നാല് കെട്ടിടങ്ങൾ എന്നിവയടക്കം 90 കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

11​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​ങ്ങൾ

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ലെ​ ​ഏ​ഴ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ 11​ ​സ്‌​കൂ​ളു​ക​ൾ​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​ങ്ങ​ളാ​യി​ ​മാ​റി.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഓ​ൺ​ലൈ​നി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ജി.​എ​ച്ച്.​എ​സ്.​എ​സ് ​പ​ഴ​ഞ്ഞി,​ ​എ​രു​മ​പ്പെ​ട്ടി,​ ​വ​ര​വൂ​ർ,​ ​ക​ട​വ​ല്ലൂ​ർ,​ ​വ​ട​ക്കാ​ഞ്ചേ​രി,​ ​ജി.​യു.​പി.​എ​സ് ​ചെ​റാ​യി,​ ​പു​ത്ത​ൻ​ചി​റ,​ ​ജി.​എ​ൽ.​പി.​എ​സ് ​കു​റ്റി​ച്ചി​റ,​ ​പു​ത്തൂ​ർ,​ ​എ​രു​മ​പ്പെ​ട്ടി,​ ​ജി.​എ​ഫ്.​എ​ച്ച്.​എ​സ് ​എ​സ് ​നാ​ട്ടി​ക​ ​എ​ന്നി​വ​യാ​ണി​വ.​ ​ഇ​തി​ൽ​ ​മൂ​ന്നു​കോ​ടി​ ​കി​ഫ്ബി​ ​പ​ദ്ധ​തി​യി​ൽ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​അ​ഞ്ചും​ ​പ്ലാ​ൻ​ ​ഫ​ണ്ടി​ൽ​ ​ഒ​രു​ ​കോ​ടി​ ​ന​ൽ​കി​ ​നി​ർ​മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​ആ​റും​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ളാ​ണു​ള്ള​ത്.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​പ്രൊ​ഫ.​ ​സി.​ ​ര​വീ​ന്ദ്ര​നാ​ഥ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സ്പീ​ക്ക​ർ​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ധ​ന​കാ​ര്യ​ ​മ​ന്ത്രി​ ​ഡോ.​ ​ടി.​എം.​ ​തോ​മ​സ് ​ഐ​സ​ക് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​മ​ന്ത്രി​മാ​രാ​യ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ,​ ​ഇ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​കെ.​കെ.​ ​ശൈ​ല​ജ​ ​ടീ​ച്ച​ർ,​ ​എ.​കെ.​ ​ബാ​ല​ൻ,​ ​എ.​സി.​ ​മൊ​യ്തീ​ൻ,​ ​കെ.​ ​രാ​ജു,​ ​പി.​ ​തി​ലോ​ത്ത​മ​ൻ,​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ,​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഓ​ൺ​ലൈ​നാ​യി​ ​പ​ങ്കെ​ടു​ത്തു.​ ​ജി​ല്ല​യി​ലെ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ഗ​വ.​ ​ചീ​ഫ് ​വി​പ്പ് ​അ​ഡ്വ.​ ​കെ.​ ​രാ​ജ​ൻ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​കെ.​വി.​ ​അ​ബ്ദു​ൽ​ ​ഖാ​ദ​ർ,​ ​ബി.​ഡി.​ ​ദേ​വ​സി,​ ​വി.​ആ​ർ.​ ​സു​നി​ൽ​കു​മാ​ർ,​ ​ഗീ​ത​ ​ഗോ​പി,​ ​യു.​ആ​ർ.​ ​പ്ര​ദീ​പ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മേ​രി​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.