vr-sunilkumar-mla
പുത്തൻചിറ സർക്കാർ യു.പി സ്‌കൂൾ കെട്ടിടം ഉദ്‌ഘാടന ചടങ്ങിൽ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ തിരിതെളിക്കുന്നു

മാള: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിർമ്മിച്ച പുത്തൻചിറ സർക്കാർ യു.പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. അഞ്ച് ലക്ഷം വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും,​ ഈ രംഗത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും സമ്മേളനം ഉദ്ഘാടനവും അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻ്റ് വി.എ. നദീർ അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ നളിനി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സുധാകരൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എസ്. സുബീഷ്, ടി.കെ ഉണ്ണിക്കൃഷ്ണൻ, വി.എൻ. രാജേഷ്, പി.ഐ നിസാർ, പ്രധാനാദ്ധ്യാപിക എൻ.എസ് സുനിത തുടങ്ങിയവർ പങ്കെടുത്തു. ഒരു കോടി ചെലവിൽ 7070 ചതുരശ്ര അടി വിസ്തൃതിയിലാണ് ഒമ്പത് ക്ലാസ് മുറികൾ,​ ഓഫീസ്, ബാത്ത്റൂം എന്നിവ ഒരുക്കി ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌കൂൾ കെട്ടിടം നിർമ്മിച്ചത്.