തൃപ്രയാർ: കിഫ്ബി ഫണ്ട് മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച നാട്ടിക ഗവ. ഫിഷറീസ് സ്കൂളിന്റെ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രാെഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ പി. ശ്രീരാമക്യഷ്ണൻ, മന്ത്രിമാരായ ടി.എം തോമസ് ഐസക്ക്, പ്രൊഫ കെ.ടി ജലീൽ എന്നിവർ മുഖ്യാതിഥികളായി. എം.എ യൂസഫലി വിശിഷ്ടാതിഥിയായി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് യു.കെ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഗീതാഗോപി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, ജനപ്രതിനിധികളായ മഞ്ജുള അരുണൻ, ശോഭ സുബിൻ, ഗീതാ മണികണ്ഠൻ, പ്രിൻസിപ്പൽ സരിത വി.ജി എന്നിവർ സംസാരിച്ചു.