 
ചാവക്കാട്: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് എക്‌സ്സൈസ് ഡിപ്പാർട്‌മെന്റ് ചാവക്കാട് റേഞ്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരത്തിൽ രാജ സ്‌കൂൾ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനം നേടി. പത്താം ക്ലാസ് വിദ്യാർത്ഥിനി ലിയാന അബ്ദുൽ ലത്തീഫ് ഒന്നാം സ്ഥാനവും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഇശ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗാന്ധി ജയന്തി ദിനത്തിൽ സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എക്‌സ്സൈസ് ഇൻസ്‌പെക്ടർ യു. ഷാനവാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷമീംബാവ അദ്ധ്യക്ഷത വഹിച്ചു. ചിത്രകലാദ്ധ്യാപകൻ രതീഷ് ബാബു, എക്‌സ്സൈസ് പ്രിവന്റീവ് ഇൻസ്‌പെക്ടർ പ്രവീൺകുമാർ, സി.ഇ.ഒമാരായ കെ.എസ്. ഗിരീഷ്, ജോസഫ്, സി.പി. സജ്ജയ്, വുമൺ സിവിൽ ഓഫീസർ നിഷ എന്നിവർ പങ്കെടുത്തു.