thambi

ചാലക്കുടി: ആദ്യകാല പത്രപ്രവർത്തകനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മുൻനിര പ്രവർത്തകനുമായിരുന്ന കൂടപ്പുഴ അമ്മാഞ്ചേരി വീട്ടിൽ എ.കെ തമ്പി (75) നിര്യാതനായി. സംസ്‌കാരം നടത്തി. നിരവധി വർഷം ഈസ്റ്റ് ചാലക്കുടി എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയായി പ്രവർത്തിച്ചു. എസ്.എൻ.ജി ട്രസ്റ്റ് ബോർഡ് അംഗം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ബി.ഡി.ജെ.എസ് മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1975 കാലഘട്ടം മുതൽ കേരള കൗമുദിയുടെ ഏജന്റും വാർത്താ പ്രതിനിധിയുമായി പ്രവർത്തിച്ചു. മുൻ പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. ഭാര്യ: സുനന്ദ. മക്കൾ: ബിജു, ഷിജു, ഷിജ. മരുമക്കൾ: സുജ, നിഷ, ബാബു.