
തൃശൂർ: 420 പേർ രോഗമുക്തരായ ദിനത്തിൽ 778 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,746 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 15,844 ആണ്. 8,966 പേർ രോഗമുക്തരായി. സമ്പർക്കം വഴി 771 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല.
വീട്ടിലെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം
തൃശൂർ: രോഗ ലക്ഷണങ്ങളില്ലാതെ വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.
നിർദ്ദേശങ്ങൾ
റൂം ക്വാറന്റൈൻ ക്യത്യമായി പാലിക്കണം.
ദിവസവും രണ്ടു തവണ നാഡിമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും പരിശോധിക്കണം.
നാഡിമിടിപ്പ് മിനിറ്റിൽ 90 ൽ കൂടുതലോ ഓക്സിജന്റെ അളവ് 94% താഴെയോ വരികയാണെങ്കിൽ ആരോഗ്യകേന്ദ്രം അധികൃതരെ ഉടൻ അറിയിക്കണം.
അപകട സൂചനകൾ
ശ്വാസതടസം
നെഞ്ചുവേദന
മയക്കം
ചുമയ്ക്കുമ്പോൾ രക്തത്തിന്റെ അംശം
അതിയായ ക്ഷീണം
രക്തസമ്മർദം കുറഞ്ഞ് മോഹാലസ്യം
കിതപ്പ്