പുതുക്കാട്: കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു. പുതുക്കാട് മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആർ.ഡി.ഒ സി. ലതിക, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. സുബ്രൻ, കാർത്തിക ജയൻ, അമ്പിളി ശിവരാജൻ, ജയശ്രീ കൊച്ചുഗോവിന്ദൻ, ഷീല മനോഹരൻ, സോഫി ഫ്രാൻസിസ്, കെ. രാജേശ്വരി, ശ്രീജ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി സുരേന്ദ്രൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.