 
ചാലക്കുടി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുറ്റിച്ചിറ ഗവ. എൽ.പി സ്‌കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിലൂടെ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈനിലൂടെ അദ്ധ്യക്ഷനായി. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ തോമസ് ഐസക്, കെ.ടി. ജലീൽ, ബി.ഡി. ദേവസി എം.എൽ.എ എന്നിവരും ഓൺ ലൈനിലൂടെ ആശംകൾ അർപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്‌കൂൾ അങ്കണത്തിൽ നടന്ന പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ഷാ ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ഗിരിജൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. കുഞ്ചു, പി.ടി.എ പ്രസിഡന്റ് എം.ജി. ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു.