കയ്പമംഗലം: ശ്രീശങ്കരാ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ കലാമണ്ഡലം വി.എസ് സബിതയെ തായിനഗർ കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ എൻഡോവ്‌മെന്റും, ട്രോഫിയും നൽകി ആദരിച്ചു. സെക്രട്ടറി കെ.ബി അനിൽ, താലൂക്ക് കൗൺസിൽ അംഗം ടി.എം മഹേഷ് , ടി.എസ് സുബീഷ്, ടി.പി മഹേഷ്, വി.ബി ബിബിൻ എന്നിവർ നേതൃത്വം നൽകി.