meeting
സാംബവ മഹാസഭ ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ഡോ. ആർ.എൽ.വി രാമകൃഷ്ണന് നേരെ കേരള സംഗീത നാടക അക്കാഡമിയിൽ നിന്നുണ്ടായ വിവേചനത്തിൽ സാംബവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സൗത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.വി. സുബ്രൻ അദ്ധ്യക്ഷനായി. വി.കെ. സുബ്രൻ നടത്തറ, പി.എം. സുരേഷ്, യൂണിയൻ സെക്രട്ടറിമാരായ പി.ടി. സതീഷ്‌കുമാർ, വി.എം. സുബ്രൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് മഞ്ജു ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.