covid

തൃശൂർ : കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സമ്പർക്ക കണ്ണികൾ മുറിക്കാനുള്ള പരിശ്രമം തുടരുമ്പോൾ ആരോഗ്യ പ്രവർത്തകരിൽ ദിനംപ്രതി രോഗം പടരുന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു. ഓരോ ദിവസവും അഞ്ഞൂറിനും ആയിരത്തിനും ഇടയിലാണ് പ്രതിദിന രോഗികളുടെ എണ്ണം.

ഇതിൽ എല്ലാ ദിവസവും ആരോഗ്യ പ്രവർത്തകർക്കും ഫ്രണ്ട് ലൈൻ പ്രവർത്തകർക്കും രോഗം വർദ്ധിക്കുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നത്. രോഗ ബാധിതരായവരിൽ ഭൂരിഭാഗം പേരും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരാണ്.

മാസ്‌കും ഗ്ലൗസും അണിഞ്ഞ് മാത്രമാണ് ഇവർ ഫീൽഡ് പ്രവർത്തനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇവരിലേക്ക് പടരാനുള്ള സാദ്ധ്യത ഏറെയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ അയ്യായിരം കടന്നപ്പോൾ ആരോഗ്യ പ്രവർത്തകരും ഏഴുപതോളമാണ്. അതോടൊപ്പം ഏറ്റവും കൂടുതൽ രോഗികളെ കിടത്തിയിരിക്കുന്ന ഫ്രണ്ട് ലൈൻ സെന്ററുകളിൽ പ്രവർത്തിക്കുന്നവർക്കും രോഗം കൂടുകയാണ്. ഓരോ പഞ്ചായത്തുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പഞ്ചായത്തുകളിൽ നാമമാത്രം ജീവനക്കാരാണുള്ളത്. ഇതിനിടയിൽ ഇവർക്ക് കൂടി രോഗം വരുന്നതോടെ ബദർ മാർഗം എന്താണെന്നുള്ള ചിന്തയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.

ആരോഗ്യ പ്രവർത്തകർ 77

ഫ്രണ്ട് ലൈൻ പ്രവർത്തകർ 27

രോഗികൾ 6645

കഴിഞ്ഞ പത്ത് ദിവസം

രോഗികൾ,​ ആരോഗ്യ പ്രവർത്തകർ, ഫ്രണ്ട് ലൈൻ പ്രവർത്തകർ

സെപ്റ്റംബർ 25 - 607- 1 - 11
സെപ്റ്റംബർ 26 - 594 - 10 - 1
സെപ്റ്റംബർ 27 - 573 - 4 - 1
സെപ്റ്റംബർ 28 - 383 - 7 - 1
സെപ്റ്റംബർ29 - 484 - 4 - 1
സെപ്റ്റംബർ 30 - 808 - 8 - 4
ഒക്ടോബർ 1 - 613 - 4 - 2
ഒക്ടോബർ 2 - 812- 2 - 3
ഒക്ടോബർ 3 - 778 - 13 - 5
ഒക്ടോബർ 4 - 793 - 13 - 8