മാള: പൊയ്യ പഞ്ചായത്ത് മൂന്നാം വാർഡിലെ കണ്ടെയ്ൻമെൻ്റ് സോണിൻ്റെ ഭാഗമായി അടച്ചു കെട്ടിയ മാള - എളന്തിക്കര റോഡ് തുറക്കണമെന്ന് മാള പ്രതികരണവേദി ആവശ്യപ്പെട്ടു. മാളയിൽ നിന്ന് എറണാകുളം ജില്ലയുമായി ബന്ധിപ്പിക്കുന്ന പൊതുമരാമത്തിൻ്റെ റോഡാണിത് .

കണക്കൻ കടവ്, ചാലാക്ക മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കും , തിരിച്ച് മാള സർക്കാർ ആശുപത്രി , മാള ഗുരുധർമ്മം മിഷൻ ആശുപത്രി, ജില്ല ആസ്ഥാനത്തേക്കുള്ള പ്രധാന റോഡ് കൂടിയാണിത് . വാർഡ് മൂന്ന് പരിധിയിൽ ഈ റോഡിൽ ഒരു വീട്ടിൽ ഒരു രോഗി മാത്രമാണുള്ളത്. അതേ സമയം ഒന്നിലധികം രോഗികളുള്ള ഇടറോഡുകൾ തുറന്നിട്ടിരിക്കുകയാണ് . ഇക്കാര്യം വി.ആർ സുനിൽകുമാർ എം.എൽ.എയോട് ഉന്നയിച്ച് അദ്ദേഹം ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.