ചാലക്കുടി: നിയോജക മണ്ഡലം പരിധിയിൽ ഞായറാഴ്ച 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 22 പേർക്കാണ് വൈറസ് ബാധ. മേലൂർ, കൊരട്ടി പഞ്ചായത്തുകളിൽ 7 വീതവും പരിയാരത്ത് മൂന്നുമാണ് രോഗികൾ.
കോടശേരിയിലും ഒരാൾക്ക് വൈറസ് ബാധിച്ചു. നഗരസഭയിലെ പോട്ട ആശ്രമം റോഡിൽ ഒരു കുടുംബത്തിലെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. കെ.എസ്.ആർ.ടി.സി റോഡിൽ നേരത്തെ രോഗബാധയുണ്ടായ അഭിഭാഷകന്റെ കുടുംബത്തിൽ മൂന്ന് പേർക്കും വൈറസ് കണ്ടെത്തി.
പടിഞ്ഞാറെ ചാലക്കുടിയിലെ എഫ്.സി.ഐക്ക് സമീപം 40 കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ശനിയാഴ്ച ഏഴ് പേരിലും രോഗം കണ്ടെത്തിയിരുന്നു. പടിഞ്ഞാറെ ചാലക്കുടിയിലും രണ്ടു രോഗികളെ കണ്ടെത്തി. മേലൂരിൽ നടന്ന ആന്റിജൻ പരിശോധനയിൽ ഏഴ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. പരിയാരത്തെ മൂന്നു കേസുകളിൽ ഒന്ന് കുറ്റിക്കാടാണ്. ഇവിടെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്.