വെള്ളാങ്ങല്ലുർ: കോസവോ നടത്തിയ ഇന്റർനാഷണൽ കോമിക് ആൻഡ് കാർട്ടൂൺ മത്സരത്തിൽ ഇരിങ്ങാലക്കുട സ്വദേശി മധുകൃഷ്ണന് (സുമൻ) പ്രത്യേക ജൂറി പുരസ്‌കാരം. മധുകൃഷ്ണന്റെ ആർമർ മ്യൂസിയം 1520 2020 എന്ന കാർട്ടൂണിനാണ് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്.
വിവിധ കാലഘട്ടങ്ങളിൽ മനുഷ്യ മുഖങ്ങളിലുണ്ടായിരുന്ന കവചങ്ങൾക്കൊപ്പം 2020ൽ കൊറോണ മൂലം മാസ്‌കും കവചമായി സ്ഥാനം പിടിച്ചതാണ് കാർട്ടൂണിലൂടെ മധുകൃഷ്ണൻ വരച്ചു കാട്ടിയത്. 71 രാജ്യങ്ങളിൽ നിന്നായി 1147 പേർ പങ്കെടുത്ത മത്സരത്തിൽ മൂവായിരിത്തിലേറെ കാർട്ടൂണുകളാണ് മത്സരത്തിനെത്തിയത്. ഇന്ത്യയിൽ നിന്ന് മധുകൃഷ്ണന് മാത്രമാണ് പുരസ്‌കാരം കിട്ടിയത്.
രണ്ടായിരത്തോളം കാർട്ടൂണുകൾ വരച്ചിട്ടുള്ള മധുകൃഷ്ണന് ഗൾഫിലും, ഇന്ത്യയിലും നിരവധി കാർട്ടൂൺ പുരസ്‌കാരം കിട്ടിയിട്ടുണ്ട്. 2015ൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കിയത് മുതൽ അന്താരാഷ്ട്ര മത്സരങ്ങളിലും പ്രദർശനങ്ങളിലും സജീവമാണ്.