kodakara

കൊടകര: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൊടകര പഞ്ചായത്ത് ശുചിത്വ പദവിലേക്ക്. പദ്ധതി പ്രഖ്യാപനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രസാദൻ നിർവ്വഹിച്ചു. മികച്ച രീതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായാണ് കൊടകര പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചത്. എല്ലാ ദിവസവും പട്ടണ ശുചീകരണത്തിന് ഹരിത കർമ്മ സേന മുന്നിട്ടിറങ്ങി. നാഷണൽ ഹൈവേയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് മൂന്ന് ഐ.പി ടോയ്ലറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി. ടൗണിൽ പഴയ മാർക്കറ്റിലും ബസ് സ്റ്റാന്റിലും കംഫർട്ട് സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കി. എല്ലാ വിദ്യാലയങ്ങളിലും ശുചി മുറികൾ, അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികളിൽ മികച്ച ശുചിത്വ സൗകര്യങ്ങൾ, അപ്പോളോ ടയേഴ്സിന്റെ സഹായത്തോടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് സംഭരിക്കുന്ന ക്ലീൻ കൊടകര തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്ത്‌ നടപ്പിലാക്കിവരുന്നത്. വൈസ് പ്രസിഡന്റ് സുധ ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിലാസിനി ശശി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ.എൽ പാപ്പച്ചൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മിനി ദാസൻ, വി.കെ സുബ്രഹ്മണ്യൻ പഞ്ചായത്ത് സെക്രട്ടറി ജി.സബിത തുടങ്ങിയവർ പങ്കെടുത്തു.

പദവി നേടിക്കൊടുത്ത കാര്യങ്ങൾ

എല്ലാ ദിനവും പട്ടണശുചീകരണത്തിന് ഹരിതകർമ്മ സേന

ഹൈവേ യാത്രക്കാർക്ക് ഐ.പി ടോയ്‌ലറ്റുകൾ

ശുചിയാക്കിയ കംഫർട്ട് സ്റ്റേഷനുകൾ

വിദ്യാലയങ്ങളിൽ ശുചിമുറികൾ

ആശുപത്രികളിൽ മികച്ച ശുചിത്വസൗകര്യങ്ങൾ

പ്ളാസ്റ്റിക് ശേഖരിക്കാൻ ക്ളീൻ കൊടകര പദ്ധതി