ഗുരുവായൂർ: ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ സി.ഐ അടക്കം 16 പൊലീസുകാർക്ക് കോവിഡ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് പൊലീസുകാർക്ക് പരക്കെ കൊവിഡ് സ്ഥിരീകരിച്ചത്. സി.ഐ, മൂന്ന് എസ്.ഐമാർ , മൂന്ന് എ.എസ്.ഐമാർ, ഒരു വുമൺ സി.പി.ഒ തുടങ്ങി 16 ഉദ്യോഗസ്ഥരാണ് കൊവിഡ് സ്ഥിരീകരിച്ചവരിലുള്ളത്. നേരത്തെ തെക്കെ നടയിലെ ഫ്രീസത്രത്തിൽ താമസിക്കുന്ന ക്യാമ്പിൽ നിന്നുള്ള 11 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഒരാഴ്ച സത്രം അടച്ചിടുകയും ചെയ്തിരുന്നു.