
നെല്ലായി: പുത്തുകാവ് ദേവീ ക്ഷേത്രത്തിലെ മുൻകോമരം കോരാംപറമ്പിൽ വിജയൻ മേനോൻ (70) നിര്യാതനായി. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. പുത്തുകാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാടാകുന്നതിനു മുമ്പ് ലോറി ഡ്രൈവറായിരുന്ന വിജയൻ മേനോൻ പിന്നീട് കുറേക്കാലം നന്തിക്കര ശ്രീരാമകൃഷ്ണ സ്‌കൂളിലെ ബസ് ഡ്രൈവറായും സേവനമനുഷ്ഠിച്ചു. 2020 ഓഗസ്റ്റിൽ ശാരീരികാവശതയെ തുടർന്ന് കോമരം സ്ഥാനം ഒഴിയുകയായിരുന്നു. പറപ്പൂക്കര പഞ്ചായത്ത് മുൻഅംഗം അനിതയാണ് ഭാര്യ. മക്കൾ: സനീഷ് കെ. മേനോൻ, സനിത. മരുമകൻ: മനോജ്.