പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളെ ബന്ധിപ്പിക്കുന്ന അംബേദ്കർ കോളനി റോഡിലെ അപകടകരമായ ചാൽ നികത്തി പഞ്ചായത്ത് മാതൃക കാട്ടി. കേരളകൗമുദി വാർത്തയെ തുടർന്ന് പഞ്ചായത്ത് അധികൃതർ റോഡ് നിർമ്മാണ കരാറുകാരനെ കൊണ്ട് റോഡിന് കുറുകെയുള്ള ചാൽ തിങ്കളാഴ്ച തന്നെ കോൺക്രീറ്റ് ചെയ്യിപ്പിച്ചു.