ചാലക്കുടി: മണ്ഡലത്തിലെ മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നു. മേലൂർ, കൊരട്ടി, അതിരപ്പിള്ളി പഞ്ചായത്തുകളിലെ പി.എച്ച്.സികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഇന്ന് ഉദ്ഘാടനം നിർവഹിക്കും. മണ്ഡലത്തിലെ പരിയാരം, കൊടകര, കാടുകുറ്റി പഞ്ചായത്തുകളിലെ പ്രൈമറി ഹെൽത്ത് സെന്ററുകളെ നേരത്തെ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി ആരംഭിക്കും. ഓരോ ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം കൂടുതലായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.