congress-dharana
കോൺഗ്രസ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ് സി.ജെ പോൾസന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ.

കയ്പമംഗലം: ബാബറി മസ്ജിദ് വിധിക്കെതിരെ , കർഷക ദ്രോഹ ബില്ലിനെതിരെ , ഹത്രാസ് കേസിൽ പ്രതികളെ സംഘപരിവാർ സംരക്ഷിക്കുന്നതിന് എതിരെ കോൺഗ്രസ് കയ്പമംഗലം
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കയ്പമംഗലത്തിന്റെ 6 പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ 5 പേർവീതം നേതാക്കളും പ്രവർത്തകരും ധർണ്ണയിൽ പങ്കെടുത്തു.

മണ്ഡലം പ്രസിഡന്റ് സി.ജെ പോൾസന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഡി.സി.സി സെക്രട്ടിമാരായ കെ.എഫ് ഡൊമനിക്, പി.എം.എ ജബ്ബാർ, നേതാക്കളായ പി.എസ്. ഷാഹിർ, ബീന സുരേന്ദ്രൻ, പി.ടി. രാമചന്ദ്രൻ, ദിവാകരൻ കുറുപ്പത്ത്, പി. എം അബ്ദുൾ മജിദ്, പി.ഏ.അനസ്‌, വിശ്വഭംരൻ തറയിൽ എന്നിവർ
സംബന്ധിച്ചു.