obituary
ഫൗസിയ

ചാവക്കാട്: കടുത്ത ചർദ്ദിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പു ഫോക്കസ് മരക്കമ്പനിക്ക് തെക്കുവശം താമസിക്കുന്ന അറക്കൽ പരേതനായ മൊയ്തീന്റെ മകൾ ഫൗസിയ(40) ആണ് മരിച്ചത്. വിവാഹമോചിതയാണ്. ഇവർ മറ്റ് ചില അസുഖങ്ങളാൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് കടപ്പുറം ഉപ്പാപ്പ പള്ളിയിൽ കബറടക്കം നടത്തി.