തൃശൂർ: ജില്ലയിൽ 757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 380 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂർ സ്വദേശികളായ 171 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 17820 ആണ്.
9879 പേർ രോഗമുക്തരായി. സമ്പർക്കം വഴി 748 പേർക്കാണ് രോഗബാധയുണ്ടായത്. 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 7 സമ്പർക്ക ക്ലസ്റ്ററുകൾ വഴിയാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 56 സ്ത്രീകളും 10 വയസ്സിന് താഴെ 19 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.