കൊടുങ്ങല്ലൂർ: കോൺഗ്രസിൽ ചേർന്ന മഹിളാ മോർച്ച ജില്ലാ സെക്രട്ടറിയും മുൻ നഗരസഭാ കൗൺസിലറുമായ പ്രസന്ന പ്രകാശന്റെ വീട്ടുവളപ്പിലെ വാഴകൾ വെട്ടിനശിപ്പിച്ചു. ലോകമലേശ്വരം പറപ്പുള്ളി ബസാറിന് തൊട്ട് വടക്കുവശമുള്ള പറമ്പിലെ ഇരുപതോളം വാഴകളാണ് കഴിഞ്ഞ രാത്രി സാമൂഹിക ദ്രോഹികൾ വെട്ടി നശിപ്പിച്ചത്.
തിങ്കളാഴ്ചയാണ് പ്രസന്ന ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. ചില വാഴകൾ കുലച്ചതും മറ്റ് വാഴകൾ കുലയ്ക്കാറായതുമാണ്. എന്നാൽ സംംഭവത്തെക്കുറിച്ച് പ്രസന്ന പ്രകാശ് പൊലീസിൽ പരാതിപ്പെട്ടില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കോൺഗ്രസ് നേതാക്കളും സ്ഥലം സന്ദർശിച്ചു.