ചേർപ്പ് :മേഖലയിലെ വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ 61 പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥീരികരിച്ചു.
ഊരകം ചേർപ്പ് ആരോഗ്യകേന്ദ്രങ്ങളിൽ 281 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 55 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഊരകം ആരോഗ്യ കേന്ദ്രത്തിൽ 141 പേർക്ക് നടത്തിയ പരിശോധനയിൽ 33 പേർക്കും ചേർപ്പ് സാമൂഹികരോഗ്യത്തിൽ 140 പേർക്ക് നടത്തിയ പരിശോധനയിൽ 22 പേർക്കും രോഗം സ്ഥീരീകരച്ചു.
ചേർപ്പ് പഞ്ചായത്ത് ഓഫീസിലെ നാല് ജീവനക്കാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കുമടക്കം 18 പേർക്കാണ് ചേർപ്പ് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്. അവിണിശ്ശേരി പഞ്ചായത്തിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ഇതോടെ 121 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വല്ലച്ചിറ പഞ്ചായത്തിൽ 59 പേരും പാറളം പഞ്ചായത്തിൽ 36 പേരുമാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.