 
തൃപ്രയാർ: മത്സ്യത്തൊഴിലാളി കുടുംബത്തിന് ബി.ജെ.പി പ്രവർത്തകർ വീട് നിർമ്മിച്ചു നൽകി. നാട്ടിക ബീച്ച് രണ്ടാം വാർഡിൽ ടാർപായ കൊണ്ട് മറച്ച കുടിലിൽ കഴിഞ്ഞിരുന്ന എരേച്ചൻ കൊച്ചുമോൻ മകൻ സുബ്രഹ്മണ്യന്റെ കുടുംബത്തിനാണ് നാല് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ അടച്ചുറപ്പുള്ള കിടപ്പാടം ഒരുക്കിയത്.
വീടിന്റെ താക്കോൽ ദാനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിനു രാജ്, പി.വി. സുബ്രഹ്മണ്യൻ, ആഘോഷ് എൻ.പി, രാജു എൻ.എസ് എന്നിവരെ ജില്ലാ പ്രസിഡന്റ് അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് മാസ്റ്റർ, വാർഡ് മെമ്പർ സജിനി മുരളി, നേതാക്കളായ എ.കെ. ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, ഭഗീഷ് പൂരാടൻ, ഷാജി പുളിക്കൽ, പി.വി. സെന്തിൽ കുമാർ, യു.കെ. ഗോപിനാഥ്, എൻ.കെ. വിജയകുമാർ, എൻ.എ. തിലകൻ, തിലകൻ പാണാപറമ്പിൽ എന്നിവർ പങ്കെടുത്തു.