തൃശൂർ: മാടക്കത്തറ പഞ്ചായത്തിലെ നാലു റോഡുകൾ ഹൈടെക്കാക്കാൻ 85 കോടി രൂപയുടെ പദ്ധതി. പുല്ലാനിക്കാട് മണ്ണുത്തി റോഡിന് 3 കോടി രൂപയും, ചിറക്കെക്കോട് ടെൻസ് മണ്ണുത്തി റോഡിന് 6 കോടി രൂപയും, കുണ്ടുകാട് കട്ടിലപൂവ്വം വാരിക്കുളം പാണ്ടിപറമ്പ് റോഡിന് 12 കോടി രൂപയുമാണ് വകയിരുത്തിയത്. കൂടാതെ മുടിക്കോട് ചിറക്കാകോട് തേറമ്പം അക്കരപ്പുറം പൊങ്ങണം കാട് മാറ്റാംപുറം കരുവാൻ കാട് വഴി വാഴാനി റോഡിന് 64 കോടി രൂപയും വകയിരുത്തി. ഇതിൽ പുല്ലാനിക്കാട് മണ്ണുത്തി റോഡിന്റെയും, ചിറക്കക്കോട്
ടെൻസ് മണ്ണുത്തി റോഡിന്റെയും പണി പൂർത്തീകരിച്ചു. കുണ്ടുകാട് കട്ടിലപൂവം വാരിക്കുളം പാണ്ടി പറമ്പ് റോഡിന്റെ നിർമ്മാണം ജനുവരിയിൽ ആരംഭിക്കും. മുടിക്കോട് വാഴാനി റോഡിന്റെ സർവ്വേ നടപടികൾ പൂർത്തീകരിച്ച് പി.ഡബ്ല്യൂ.ഡിക്ക് കൈമാറി. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ ഈ റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 18.5 കിലോമീറ്റർ നീളത്തിലാണ് ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തി ഈ റോഡ് ഹൈടെക്കാക്കുന്നത്.