 
തൃശൂർ: പുതുക്കാട് കണ്ണമ്പത്തുരിലെ യുവകർഷകൻ മാട്ടിൽ മനോജ് ഷോക്കേറ്റ് മരിച്ചതിൽ അനാസ്ഥ കാട്ടിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. മരണത്തിന് മൂന്ന് ദിവസം മുമ്പ് അദ്ദേഹം കമ്പികൾ താഴ്ന്ന് കിടക്കുന്നു എന്ന് പറഞ്ഞ് കെ.എസ്.ഇ.ബി ഓഫീസിൽ പരാതി കൊടുത്തിരുന്നു. മൂന്നു മക്കളും ഭാര്യയും ഉള്ള ആ കുടുംബത്തിന്റെ അത്താണിയായിരുന്നു മനോജ്. മനോജിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കണമെന്നും നാഗേഷ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിന്റ് രാജേഷ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സന്ദീപ്, തിലകൻ, ബിനോജ് എന്നിവരും കുടെയുണ്ടായിരുന്നു.