ആമ്പല്ലൂർ: വില്ലേജ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആമ്പല്ലൂർ വില്ലേജ് ഓഫീസ് അടച്ചു. നാല് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. സെപ്തംബർ 30 മുതൽ വില്ലേജ് ഓഫീസിൽ എത്തിയവർ അളഗപ്പനഗർ പഞ്ചായത്തിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ആമ്പല്ലൂരിൽ ഒരു ബേക്കറി ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആമ്പല്ലൂർ മേഖല കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു. ഗ്രാമ പഞ്ചായത്തിലെ മണ്ണംപേട്ടയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കൂടി ഇന്നലെ കൊവിഡ് പോസറ്റീവായി.