 
കയ്പംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമായ നിനവ് കോമൺ ഫെസിലിറ്റി സെന്റർ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് പതിനാലിൽ പഴയ അമർ സ്‌കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജ്യോതിഷ് കുമാർ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ പ്രതാപൻ, വിവിധ വാർഡ് മെമ്പർമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുജിത സലീഷ്, മെമ്പർ സെക്രട്ടറി സിന്ധു, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ അശ്വതി തുടങ്ങിയവർ പങ്കെടുത്തു.