കൊടകര: പുനർ നിർമ്മിച്ച കൊടകര കനകമല ഗ്രോട്ടോ കനാൽ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം, കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി. ജസ്റ്റിൻ, പഞ്ചായത്ത് അംഗങ്ങളായ ജോയ് നെല്ലിശ്ശേരി, ഇ.എൽ. പാപ്പച്ചൻ, വി.കെ. സുബ്രഹ്മണ്യൻ, കെ.എ. തോമസ്, എം.കെ. ജോർജ്ജ്, ഇറിഗേഷൻ ഓഫീസർ റീന എന്നിവർ പ്രസംഗിച്ചു. ബി.ഡി ദേവസ്സി എം.എൽ.എയുടെ ജല വിഭവ വകുപ്പ് ഫണ്ട് അയ 21.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണി പൂർത്തീകരിച്ചത്.