
തൃശൂർ: 460 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,340 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 19,155 ആണ്. 10,659 പേർ രോഗമുക്തരായി. സമ്പർക്കം വഴി 381 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 കേസുകളുടെ ഉറവിടം അറിയില്ല. ഇന്നലെ ജില്ലയിൽ 2 സമ്പർക്ക ക്ലസ്റ്ററുകൾ വഴി കൊവിഡ് റിപ്പോർട്ട് ചെയ്തു. രോഗികളിൽ 60 വയസിന് മുകളിൽ 13 പുരുഷന്മാരും 26 സ്ത്രീകളും 10 വയസിന് താഴെ 12 ആൺകുട്ടികളും 20 പെൺകുട്ടികളും ഉൾപ്പെടുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കുന്നംകുളം ഡിവിഷൻ 13, വടക്കാഞ്ചേരി ഡിവിഷൻ 36, പഴയന്നൂർ വാർഡ് 20, പാവറട്ടി വാർഡ് 10, 13, പോർക്കുളം വാർഡ് 12, മുരിയാട് വാർഡ് 10, 17, അന്നമനട വാർഡ് 2, 3, എളവള്ളി വാർഡ് 5, പാഞ്ഞാൾ വാർഡ് 4, എറിയാട് 3, 8, 9 വാർഡുകൾ, ചൂണ്ടൽ 5, 14 വാർഡുകൾ, പാണഞ്ചേരി 3, 22, 23 വാർഡുകൾ, പറപ്പൂക്കര വാർഡ് 12, വെങ്കിടങ്ങ് 16, 17 വാർഡുകൾ, അവണൂർ വാർഡ് 5, ചൊവ്വന്നൂർ വാർഡ് 13.