തൃപ്രയാർ: അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ലുകൾ പാസാക്കുന്നതിൽ തൃപ്രയാർ സബ് ട്രഷറി കാലതാമസം വരുത്തുന്നതായി ആരോപണം. ട്രഷറിയുടെ നിരുത്തരവാദ സമീപനത്തിൽ അദ്ധ്യാപക സംഘടനയായ കെ.പി.പി.എച്ച്.എ വലപ്പാട് ഉപജില്ലാ യോഗം പ്രതിഷേധിച്ചു. സെപ്തംബർ മാസത്തെ ശമ്പള ബിൽ ഒക്ടോബർ ആദ്യവാരം കഴിഞ്ഞിട്ടും തീർപ്പാക്കിയില്ല.
പി.എഫ് ബില്ലുകളിൽ ഇന്റിമേഷൻ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കാലതാമസം വരുത്തുന്നു. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ കാണാനില്ലെന്ന പരാതിയുമുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞു. അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ സംഘടനാ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.എൻ മിനിമോൾ അദ്ധ്യക്ഷയായി. റീന തോമസ്, ടി. രജനി, സ്വപ്ന സതീഷ്, സ്മിത ജോസഫ്, എം.ജെ റജീന എന്നിവർ സംസാരിച്ചു.