ചാവക്കാട്: മൂന്ന് പൊലീസുകാർ ഉൾപ്പെടെ ഇന്നലെ ചാവക്കാട് 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ ചാവക്കാട് നഗരസഭാ പരിധിയിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ചാവക്കാട് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരാണ്. മൂന്ന് പേർ പുന്നയൂർക്കുളം സ്വദേശികളുമാണ്. ആകെ 86 പേരെയാണ് താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയരാക്കിയത്.
ഒരുമനയൂർ പഞ്ചായത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 15 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച എല്ലാവരും ഒരുമനയൂർ പഞ്ചായത്തിൽ നിന്നുള്ളവരാണ്. 68 പേരാണ് ഇവിടെ പരിശോധനക്ക് വിധേയരായത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.