ചാലക്കുടി: ജലജീവൻ മിഷൻ ചാലക്കുടി മണ്ഡലത്തിലെ പ്രവർത്തനോദ്ഘാടനം കൊരട്ടിയിൽ നടന്നു. പഞ്ചായത്ത് ഹാളിൽ കൊവിഡ് പ്രോട്ടോക്കോളിൽ ഒരുക്കിയ ചടങ്ങ് ഓൺ ലൈനിൽ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ആമുഖ പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജെനീഷ് പി.ജോസ്, പി.പി. ബാബു, കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചാലക്കുടി നിയോജക മണ്ഡലത്തിൽ 11,035 കണക്ഷനുകൾ നൽകുന്നതിനായി 62.41 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2024 ആകുമ്പോഴേക്കും കുടിവെള്ള കണക്ഷൻ നൽകുന്നതാണ് പദ്ധതി.

..........................................

കണക്ഷനുകൾ നൽകുന്നത്

കൊരട്ടി പഞ്ചായത്ത് - 3500

മേലൂർ -1888

കാടുകുറ്റി- 1533

പരിയാരം -2108

കോടശേരി -30

കൊടകര-1976