കൊടുങ്ങല്ലൂർ: കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ കുടിവെള്ള വിതരണ രംഗത്ത് പുതിയൊരു നാഴികക്കല്ലു കൂടി. 'ജല ജീവൻ മിഷൻ' എന്ന പദ്ധതിയിലൂടെ 61.85 കോടി രൂപ ചെലവഴിച്ച് 19,​289 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ കൊടുക്കുന്ന പദ്ധതി മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്തിൽ 7.86 കോടി രൂപ ചെലവഴിച്ച് 2,​500 കുടുംബങ്ങൾക്കും കയ്പ്പമംഗലം പഞ്ചായത്തിൽ 13.27 കോടി രൂപ ചെലവഴിച്ച് 3,​732 കുടുംബങ്ങൾക്കും മതിലകം പഞ്ചായത്ത് ഇതിൽ 10.96 കോടി രൂപ ചെലവഴിച്ച് 315 കുടുംബങ്ങൾക്കും പെരിഞ്ഞനം പഞ്ചായത്തിൽ 7.67 കോടി രൂപ ചെലവഴിച്ച് 2500 കുടുംബങ്ങൾക്കും ശ്രീനാരായണപുരം പഞ്ചായത്തിൽ 15.72 കോടി ചെലവഴിച്ച് 3800 കുടുംബങ്ങൾക്കും എറിയാട് പഞ്ചായത്തിൽ 2.5 കോടി ചെലവഴിച്ച് 2340 കുടുംബങ്ങൾക്കും 2023 ആകുമ്പോഴേക്കും പുതിയ കണക്‌ഷൻ നൽകും. സംസ്ഥാനത്തെമ്പാടും 25 ലക്ഷം കുടുംബങ്ങൾക്കാണ് ജലജീവൻ മിഷൻ എന്ന പദ്ധതിയിലൂടെ കുടിവെള്ള കണക്ഷൻ നൽകാൻ പോകുന്നത്.